തിരുവനന്തപുരം: ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതി ചാരിറ്റബിൾ സൊസൈറ്റിയുടെ കലാഭവൻ മണി സ്മാരക പുരസ്കാരം ചലച്ചിത്ര നടൻ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. മലയാള സിനിമയ്ക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ജഗതി ശ്രീകുമാറിന്റെ പേയാടുള്ള വസതിയിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ അജിൽ മണിമുത്ത്, രക്ഷാധികാരിയും ചലച്ചിത്ര - ടിവി താരവുമായ ജീജാ സുരേന്ദ്രൻ, സിനിമ പി.ആർ.ഒ റഹിം പനവൂർ, മാദ്ധ്യമ പ്രവർത്തകൻ പ്രവീൺ ഏണിക്കര, ജഗതി ശ്രീകുമാറിന്റെ ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |