തൃശൂർ: ബി.ഡി.ജെ.എസ് തൃശൂർ ജില്ലാ പ്രസിഡന്റായി അതുല്യഘോഷ് വെട്ടിയാട്ടിലിനെ തിരഞ്ഞെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ സംവിധാനം സജ്ജമാക്കുന്നതിന് ചേർത്തല കരപ്പുറം റസിഡൻസിയിൽ കൂടിയ യോഗത്തിലാണ് തീരുമാനം. പാർട്ടി അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. പാർട്ടിയെ താഴെത്തട്ട് മുതൽ ശക്തമാക്കാനുള്ള പദ്ധതികൾക്ക് യോഗം രൂപം നൽകി. മോദി സർക്കാരിന്റെ ഭരണനേട്ടം മുൻനിറുത്തിയുള്ള പ്രചാരണത്തിനൊപ്പം ഫെബ്രുവരിയിൽ എറണാകുളത്ത് പഠനശിബിരം സംഘടിപ്പിക്കും. ബി.ഡി.ജെ.എസിന്റെ എല്ലാ ഘടകങ്ങളുടെയും നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തും. കാൽനട ജാഥകൾ, കുടുംബ സംഗമങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കും യോഗം രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |