തൃശൂർ : സാമൂഹിക മാദ്ധ്യമ കൂട്ടായ്മയായ 'യാത്ര'യുടെ നേതൃത്വത്തിൽ 8ന് 9.30ന് ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ യാത്രികർ, യാത്രാ സംരംഭകർ, യാത്രാ എഴുത്തുകാർ, ബ്ലോഗർ/വ്‌ലോഗർമാർ എന്നിവരുടെ സൗഹൃദസംഗമം നടത്തും. ജയരാജ് വാരിയർ ഉദ്ഘാടനം ചെയ്യും. നാല് യാത്രാ പുസ്തകങ്ങളും വീഡിയോകളും ടി.എൻ.പ്രതാപൻ എം.പി പ്രകാശനം ചെയ്യും. വൈകിട്ട് 5ന് സുനിൽ സുഖദ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ആദ്യം രജിസ്റ്റർ ചെയ്യുന്ന യാത്രാതൽപരരായ 200 പേർക്ക് മാത്രമാണ് പ്രവേശനമെന്ന് ഭാരവാഹികളായ കെ.രാജൻ, സുനിൽ കൈതവളപ്പിൽ, എം.സി.തൈക്കാട് എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |