മലപ്പുറം : വടക്കേമണ്ണ നൂറാടി മുതൽ മീമ്പോട് വരെ പുഴക്കര കെട്ടി ഭിത്തി സംരക്ഷിക്കുന്നതിന് ആർ.എം.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി പ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ സബ് കളക്ടർ ധന്യയുടെയും വാർഡംഗം കെ.എൻ. ഷാനവാസിന്റെയും നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി. ജനവാസകേന്ദ്രവും കൃഷിയിടങ്ങളുള്ള പ്രദേശവുമായ ഇവിടെ വർഷക്കാലത്ത് വെള്ളപ്പൊക്കം ജനങ്ങൾക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കാറുള്ളത്. വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും മണ്ണിടിച്ചിൽ കാരണം കൃഷി സ്ഥലത്തിനും വീടുകൾക്കും നാശനഷ്ടമുണ്ടാവുകയും ചെയ്യാറുണ്ട്. നൂറാടി പാലം മുതൽ മീമ്പോട് വരെ പുഴക്കര കെട്ടി തീരദേശ പാത നിർമ്മിച്ചാൽ പ്രശ്ന പരിഹാരമാവുമെന്ന് നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |