ആലപ്പുഴ: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി പി.കെ. ഷാജനെയും ജനറൽ സെക്രട്ടറിയായി നെടുവത്തൂർ സുന്ദരേശനെയും തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാംതവണയാണ് ഇരുവരും ഭാരവാഹികളാകുന്നത്. കെ.കെ. ഹരിക്കുട്ടനാണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: ജി. രാജമ്മ, എം. മോഹൻദാസ്, ഗ്രേസി സതീഷ്, വി.എ. മുരുകൻ, പി. ബാബു, എ. രാജൻ, മാമ്പറ്റ ശ്രീധരൻ, ആർ. ശിവദാസൻ, ശ്രീദേവി രാജൻ, സി. ഭാസ്‌കരൻ (വൈസ് പ്രസിഡന്റുമാർ), സി.വി. ജോയി, വി.എസ്. അനൂപ്, എൻ. മുരളീധരൻ, ടി.എം. ജമീല, വി.ബി. മോഹനൻ, ബി. ബാബു, എം.ജി. ഷൺമുഖൻ, ടി. സുധാകരൻ, പി. ലളിതാംബിക, ഐ. ശ്രീദേവി (സെക്രട്ടറിമാർ). 87 അംഗ സംസ്ഥാന കമ്മിറ്റിയെയും ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. മൂന്ന് ദിവസമായി നടന്നുവന്ന സമ്മേളനം തൊഴിലാളികളുടെ പ്രകടനത്തോടെയാണ് സമാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |