SignIn
Kerala Kaumudi Online
Monday, 06 May 2024 6.55 PM IST

സർവകലാശാല അറിയിപ്പുകൾ

k

പരീക്ഷാഫലം

കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ എം.എസ്സി. കമ്പ്യൂട്ടർ സയൻസ് (2020-2022) സി.എസ്.എസ്.,കാര്യവട്ടം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാഭ്യാസം-2019 അഡ്മിഷൻ ആൻഡ് സപ്ലിമെന്ററി-2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വൈവവോസി

കേരളസർവകലാശാല നടത്തുന്ന APGDEC (Advanced Post Graduate Diploma in English for Communication),നവംബർ 2022 പരീക്ഷയുടെ വാചാപരീക്ഷ ഇന്ന് രാവിലെ 10ന് കേരളസർവകലാശാലയുടെ പാളയം കാമ്പെസിലെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇംഗ്ലീഷിൽ വച്ച് നടത്തുന്നതാണ്.

ടൈംടേബിൾ

കേരളസർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം സെമസ്റ്റർ (റെഗുലർ/സപ്ലിമെന്ററി) 2020 സ്‌കീം,ജനുവരി 2023 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 11 മുതൽ ആരംഭിക്കും

കേരളസർവകലാശാല 2023 ജനുവരി 10 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ ബി.പി.എ. (വീണ),സെപ്റ്റംബർ 2022 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 12 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു.

പരീക്ഷാഫീസ് - തീയതി നീട്ടി

കേരളസർവകലാശാലയുടെ ഒന്നും രണ്ടും മൂന്നും നാലും വർഷ ബി.എസ്സി. നേഴ്സിംഗ് (മേഴ്സിചാൻസ്-2006 മുതൽ 2009 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് അപേക്ഷിക്കാനുളള തീയതി നീട്ടി. പിഴകൂടാതെ ജനുവരി 13വരെയും 150രൂപ പിഴയോടെ 17വരെയും 400രൂപ പിഴയോടെ 19വരെയും അപേക്ഷിക്കാം.

പി.എച്ച്.ഡി. രജിസ്‌ട്രേഷൻ

കേരളസർവകലാശാല ഒപ്‌റ്റോ ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ പിഎച്ച്.ഡി. രജിസ്‌ട്രേഷനുളള (ജനുവരി 2023 സെഷൻ) അപേക്ഷ ക്ഷണിക്കുന്നു. Interdisciplinary വിഷയം ആയതിനാൽ ഫിസിക്സ്, നാനോസയൻസ്, കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിൽ സർവകലാശാല നടത്തിയിട്ടുളള പ്രവേശന പരീക്ഷ വിജയിച്ചവർക്കും പ്രസ്തുത വിഷയങ്ങളിൽ യു.ജി.സി,നെറ്റ്,ഗേറ്റ്,എം.ഫിൽ എന്നീ യോഗ്യതകൾ ഉളളവർക്കും 15വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് dept.optoeletcronics.in.

പ്രവേശനപരീക്ഷ

കേരളസർവകലാശാലയുടെ കീഴിലുള്ള ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ്സ് ലൈബ്രറിയിൽ 2023 ഫെബ്രുവരി 1ന് ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്‌ക്രിപ്റ്റ്സ് കോഴ്സിലേക്കുള്ള (റെഗുലർ) പ്രവേശനപരീക്ഷ 18ന് രാവിലെ 10.30 മുതൽ 12.30വരെ കാര്യവട്ടം കാമ്പസിലെ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ്സ് ലൈബ്രറിയിൽ നടക്കും. വിശദവിവരങ്ങൾക്ക്:www.keralauniverstiy.ac.in. ഫോൺ: 0471-2308421/9495700985

വിദൂരവിദ്യാഭ്യാസ വിഭാഗം അറിയിപ്പ്

കേരളസർവകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം 2022-2023 അദ്ധ്യയനവർഷം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ മെമ്മോ,ഐ.ഡി. കാർഡ് തുടങ്ങിയവ 16 മുതൽ എസ്.ഡി.ഇ. അഡ്മിഷൻ പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്. സ്റ്റഡിമെറ്റീരിയലുകളുടെ വിതരണം,കോൺടാക്ട് ക്ലാസുകൾ എന്നിവ ഫെബ്രുവരിയിലായിരിക്കും. ഇവ സംബന്ധിച്ചും തുടർന്നുമുളള അറിയിപ്പുകൾ എസ്.എം.എസ്.,പത്രക്കുറിപ്പ് എന്നിവയിലൂടെ ലഭ്യമാക്കുന്നതാണ്. എല്ലാ അറിയിപ്പുകളും യഥാസമയം (www.ideku.net) എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതുമായിരിക്കും.അഡ്മിഷൻ സമയത്ത് Original Certificate/Fee Receipts/E-granz Documents മുതലായവ ഹാജരാക്കുവാൻ സാധിക്കാത്ത വിദ്യാർത്ഥികൾ ജനുവരി 10നകം പ്രസ്തുത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി അഡ്മിഷൻ പൂർത്തിയാക്കേണ്ടതാണ്.

ഹിപ്‌നോതെറാപ്പി സെമിനാർ

കേരളസർവകലാശാല മനഃശാസ്ത്രവിഭാഗം ഹിപ്‌നോതെറാപ്പിയെ കുറിച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു. ജനുവരി 14-15 തീയതികളിൽ കാര്യവട്ടം കാമ്പസിൽ വച്ചാണ് സെമിനാർ നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 70 പേർക്കാണ് പ്രവേശനം. പേര് രജിസ്റ്റർ ചെയ്യുന്നതിന് www.keralauniverstiy.ac.inൽ സന്ദർശിക്കുക. വിശദവിവരങ്ങൾക്ക്: 9447221421

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.