തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാഡമി എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2022 ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക. കഥാചിത്രങ്ങൾ ഓപ്പൺ ഡി.സി.പി (അൺഎൻക്രിപ്റ്റഡ് )/ബ്ലൂറേ ആയി സമർപ്പിക്കണം. www.keralafilm.com ൽ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗൺലോഡ് ചെയ്യാം. തപാലിൽ ലഭിക്കാൻ 25രൂപ സ്റ്റാമ്പ് പതിച്ച് മേൽവിലാസമെഴുതിയ കവർ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി, സത്യൻസ്മാരകം, കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക്, സൈനിക് സ്കൂൾ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം 695585 വിലാസത്തിൽ അയയ്ക്കണം. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിലെ ട്രിഡ കോംപ്ലക്സിലെ അക്കാഡമിയുടെ സിറ്റി ഓഫീസിൽ നിന്നും അപേക്ഷാഫോറം ലഭിക്കും. അപേക്ഷകൾ ഫെബ്രുവരി 10 ന് വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |