തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. വൃത്തിഹീനമായി പ്രവർത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടേയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തി വയ്പിച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്കിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ഷവർമ കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തു.
ഭക്ഷ്യ വിഷബാധയേറ്റ് പൊതുജനം മരിച്ചുവീഴുമ്പോൾ മാത്രം പ്രഹസന സുരക്ഷാ പരിശോധന നടത്തുന്ന കീഴ് വഴക്കം അവസാനിപ്പിച്ച് വർഷം മുഴുവൻ നീളുന്ന ഭക്ഷ്യസുരക്ഷാ റെയ്ഡ് നടത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ,പി,സി,സി പ്രസിഡന്റ് കെ.സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |