SignIn
Kerala Kaumudi Online
Friday, 19 April 2024 2.07 AM IST

ശതാബ്ദി ആഘോഷം 20ന്

dharma

കണ്ണൂർ:ചൊവ്വ ധർമ്മ സമാജം യു.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം 20ന് സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 11 ന് എം.പി കെ .സുധാകരൻ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ഥങ്ങളായ കലാപരിപാടികൾ ഉൾപ്പെടുത്തി നൂറു ദിന പരിപാടികൾ സംഘടിപ്പിക്കും. നാടക കളരി, കഥകളി, ഓട്ടൻ തുള്ളൽ തുടങ്ങി എന്നിവ ഇതിന്റെ ഭാഗമായി സ്‌കൂൾ ഓഡി​റ്റോറിയത്തിൽ അവതരിപ്പിക്കും.
നഴ്‌സറി മുതൽ 7ാം ക്ലാസ് വരെ 580 വിദ്യാർത്ഥികളും 22 അദ്ധ്യാപകരുമാണ് സ്‌കൂളിലുള്ളത്. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സ്‌കൂൾ വേറിട്ട് നിൽക്കുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ മാനേജർ എം.സദാനന്ദൻ , പ്രധാനാദ്ധ്യാപിക ഷർണ ഗംഗാധരൻ , മധു കൊയിലി , പി.വി.സതീശൻ എന്നിവർ സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.