പത്തനംതിട്ട : കറ്റാനത്തുള്ള സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പൊലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ ദിനേശ് കുമാർ (49) ആണ് അറസ്റ്റിലായത്. 2020 മാർച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനം വീട്ടിൽ മനോജ് ആനന്ദന്റെ ഭാര്യ അർച്ചന വിജയന്റെ പരാതിയിലാണ് കേസെടുത്തത്. പൊലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി, സബ് ഇൻസ്‌പെക്ടർ മനീഷ്.എം, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, നിസ്സാർ.എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |