കോട്ടയം: വഴിയിൽ നിന്നുകിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കൾ ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ . കോട്ടയം അടിമാലിയിൽ ഇന്ന് രാവിലെയാണ് സംഭവം. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർക്കാണ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അടിമാലി അപ്സരക്കുന്ന് വച്ച് യുവാക്കളുടെ ഒരു സുഹൃത്തിനാണ് വഴിയിൽ നിന്ന് മദ്യക്കുപ്പി ലഭിച്ചത്. ഇയാൾ യുവാക്കളുടെ അടുത്തെത്തുകയും കുപ്പി ഇവർക്ക് നൽകുകയുമായിരുന്നു. പിന്നാലെ മദ്യം കഴിച്ച മൂവരും ഛർദ്ദിച്ച് അവശരായി. കുപ്പി കിട്ടിയയാൾ മദ്യം കഴിച്ചില്ല.
യുവാക്കളെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശേഷം നില മോശമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |