SignIn
Kerala Kaumudi Online
Tuesday, 30 April 2024 2.51 PM IST

ഏകദിന പരമ്പരയുടെ തലേന്ന് നാടകീയ തീരുമാനം; ശ്രീലങ്കയ്‌ക്കെതിരായ മത്സരങ്ങളിൽ ബുംറയില്ലെന്ന് ബിസിസിഐ

bumrah

മുംബയ്: ഏഷ്യാ കപ്പും ടി20 ലോകകപ്പും പരിക്ക് കാരണം നഷ്‌ടമായ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയ്‌ക്ക് ശ്രീലങ്കയുടെ ഇന്ത്യാ പര്യടനത്തിലെ ടി20 പരമ്പരയ്‌ക്ക് പുറമേ ഏകദിനവും നഷ്‌ടമാകുമെന്ന് വിവരം. ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ബുംറയ്‌ക്ക് നാളെ മുതലാരംഭിക്കുന്ന ഏകദിന പരമ്പരയിലും ടീമിൽ ഇടമില്ല. ആദ്യ ടീമിലില്ലാതിരുന്ന ബുംറയെ പിന്നീട് സെലക്ഷൻ കമ്മിറ്റി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാൽ പ്ളേയിംഗ് ഇലവനിൽ ഇടം നൽകിയില്ല. ഇതിന് പിന്നാലെയാണ് നാളെ ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ ബുംറയെ തിരക്കിട്ട് ഉൾപ്പെടുത്തേണ്ട എന്ന് ബിസിസിഐ തീരുമാനിച്ചത്.

പരിക്കിൽ നിന്നും മുക്തനായെങ്കിലും കൂടുതൽ പ്രതിരോധശേഷി ബുംറ ആർജിക്കാനുള‌ളതിനാലാണ് ടീമിലെടുക്കാത്തതെന്നാണ് ബിസിസിഐ അറിയിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയടക്കം മുന്നിൽക്കണ്ടാണ് ഇതെന്നാണ് സൂചനകൾ. ചൊവ്വാഴ്‌ച ഗുവാഹത്തിയിലാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം. ജനുവരി 12ന് കൊൽക്കത്തയിലും 15ന് തിരുവനന്തപുരത്തുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. ഹാർദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ ടി20 പരമ്പര 2-1ന് സ്വന്തമാക്കിയിരുന്നു. ചൊവ്വാഴ്‌ച ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ രോഹിത്ത് ശർമ്മയാണ് നായകൻ. ഹാർദ്ദിക് ഉപനായകനാണ്. മുതിർന്ന താരങ്ങളായ കൊഹ്‌ലിയും രാഹുലും ടീമിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, BUMRAH, INJURY PROBLEM, BCCI, SRILANKA ODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.