തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കന്നഡ) (കാറ്റഗറി നമ്പർ 290/2019) തസ്തികയിലേക്കുള്ള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 11 നും അസിസ്റ്റന്റ് പ്രൊഫസർ (ഉറുദു) (കാറ്റഗറി നമ്പർ 284/2019) തസ്തികയിലേക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 ബി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546324.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഫൈൻ ആർട്സ് കോളേജ്) ക്ലേ വർക്കർ - ഒന്നാം എൻ.സി.എ. - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 119/2020) തസ്തികയിലേക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) - ഒന്നാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 500/2021) തസ്തികയിലേക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 602/2021) തസ്തികയിലേക്ക് 13 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ രാവിലെ 9 ന് സർട്ടിഫിക്കറ്റ് പരിശോധനയും രാവിലെ 10.45 ന് അഭിമുഖവും നടത്തും.
തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 -ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 244/2021) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 13 ന് പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ (കാറ്റഗറി നമ്പർ 5/2019) തസ്തികയിലേക്ക് 18, 19, 20 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോഡയഗ്നോസിസ് - രണ്ടാം എൻ.സി.എ വിശ്വകർമ്മ (കാറ്റഗറി നമ്പർ 461/2022) തസ്തികയിലേക്ക് 12 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 10 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546438.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ രോഗനിദാന (കാറ്റഗറി നമ്പർ 113/2021) തസ്തികയിലേക്ക് 17 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ: 0471 2546325.
പൊലീസ് വകുപ്പിൽപൊലീസ് കോൺസ്റ്റബിൾ (വിമൻ പൊലീസ് ബറ്റാലിയൻ) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 73/2020) തസ്തികയിലേക്കുള്ള ശാരീരികക്ഷമതാ പരീക്ഷ വിജയിച്ചവർക്ക് 19 ന് രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |