കാസർകോട് : സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന റൂറൽ ആർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തി തളങ്കര തൊപ്പി നിർമ്മാണ കരകൗശല വിദ്യയിൽ പരിശീലനം നൽകുന്നു. കാസർകോട് നഗരസഭയുടെ പങ്കാളിത്തത്തോടെ 2 മാസം നീളുന്ന പരിശീലന പരിപാടിയാണ് നടത്തുക.സ്റ്റൈപ്പന്റോടെ കൂടി നടത്തുന്ന പരിശീലനം തൃപ്തികരമായി പൂർത്തിയാക്കുന്നവരെ ഉൾപ്പെടുത്തി സ്വയംസഹായ സംഘം രൂപീകരിച്ച് തളങ്കര തൊപ്പി നിർമ്മാണ, വിപണന പ്രവർത്തനങ്ങൾ നടത്തി സംഘങ്ങൾക്ക് ഉപജീവനം സുസ്ഥിരത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു.
താത്പര്യമുള്ളവർ വാർഡ് ജനപ്രതിനിധികളിൽ നിന്ന് ലഭിക്കുന്ന നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷ നഗരസഭാ കാര്യാലയത്തിലെ എൻജിനീയറിംഗ് സെക്ഷനിൽ ജനുവരി 18ന് വൈകിട്ട് 5നകം നൽകണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |