പയ്യന്നൂർ : കണ്ടങ്കാളി നന്മ വോളി കോർട്ടിൽ നടന്ന നാൽപതുവയസിന് മുകളിലുള്ളവർക്കായുള്ള ഖേലോ മാസ്റ്റേഴ്സ് സംസ്ഥാന വോളിബാൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജേതാക്കളായി. കോഴിക്കോട് ജില്ലക്കാണ് രണ്ടാം സ്ഥാനം.
ഫൈനൽ മത്സരത്തിന് മുന്നോടിയായി നടന്ന വനിതാ വോളിയിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജ് വിജയിച്ചു. പയ്യന്നൂർ കോളേജ് രണ്ടാം സ്ഥാനം നേടി. അഡ്വ. ശശി വട്ടക്കൊവ്വലിന്റെ അദ്ധ്യക്ഷതയിൽ സമാപന സമ്മേളനം എം.വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ കെ.ബാലൻ, എം.പ്രസാദ്, ഖേലോ മാസ്റ്റേർസ് ട്രഷറർ പി.സി രവി, സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ കുഞ്ഞിമംഗലം, ജില്ലാ പ്രസിഡന്റ് സി.വി ബാലകൃഷ്ണൻ സംസാരിച്ചു. സംഘാടക സമിതി കൺവീനർ സി.ഷിജിൽ സ്വാഗതവും നന്മ സെക്രട്ടറി ടി.വി. സുകേഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |