കൊച്ചി: പവന് 120 രൂപ കുറഞ്ഞ് സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയായി . ഒരു ഗ്രാമിന്റെ വില 5,145 രൂപയാണ്. തിങ്കളാഴ്ച്ച സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 41,280 രൂപയായിരുന്നു വില. ഗ്രാമിന് 5,160 രൂപയും. മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1,872 ഡോളറിലാണ്.
ജനുവരി ഒന്നിന് പവന് 40,480 രൂപയായിരുന്നു വില. ജനുവരി രണ്ടിന് 40,360 രൂപയായി വില കുറഞ്ഞിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. കഴിഞ്ഞ വർഷം നിക്ഷേപം എന്ന നിലയിൽ സ്വർണം 15 ശതമാനം വരെ ശരാശരി നേട്ടം നൽകിയിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില ഡോളറിന് പുതുവർഷം 2,000 ഡോളർ കടക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |