SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.52 PM IST

മോഹനകൃഷ്ണൻ പുരസ്കാരം ചെന്നിത്തലയ്ക്ക് സമ്മാനിച്ചു

Increase Font Size Decrease Font Size Print Page
uuuuuuu

പൊന്നാനി:പി.ടി. മോഹനകൃഷ്ണൻ സ്മാരക പുരസ്‌കാരം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഏറ്റുവാ ങ്ങി. എരമംഗലം കിളയിൽ പ്ലാസയിൽ നടന്ന പി.ടി.മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിലാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിൽനിന്ന് രമേ ശ് ചെന്നിത്തലപുരസ്‌കാരം ഏറ്റു വാങ്ങിയത്. ഇന്ത്യൻ രാഷ്ട്രീയത്തിന് കേരളത്തിന്റെ സംഭാവനയാണ് രമേശ് ചെന്നിത്തലയെന്നും ദേശീയതലത്തിൽ യൂത്ത് കോൺഗ്രസിനും കോൺഗ്രസിനും നേതൃത്വം നൽകിയതിലൂടെ അത് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. വി.എം. സുധീരൻ അദ്ധ്യക്ഷത വഹിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി. എം.കെ. രാഘവൻ എം.പി. അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. യു.എ. ലത്തീഫ്, വി.എസ്. ജോയ്, പി.കെ. കൃഷ്ണദാസ്, സി. ഹരിദാസ്, ബി.പി. നാസർ കിളയിൽ, അഹമ്മദ് ബാഫഖി തങ്ങൾ, കല്ലാട്ടേൽ ഷംസു, കെ.എം. അനന്തകൃഷ്ണൻ, എ.കെ. ആലി എന്നിവർ പ്രസംഗിച്ചു.

TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY