മോസ്കോ : നോർവീജിയൻ കടലിൽ ഹൈപ്പർസോണിക് ക്രൂസ് മിസൈലുകൾ വഹിക്കുന്ന തങ്ങളുടെ യുദ്ധക്കപ്പൽ വ്യോമപ്രതിരോധ അഭ്യാസം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം. സിർകോൺ ഹൈപ്പർ സോണിക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച അഡ്മിറൽ ഗോർഷ്കോവിലാണ് സൈനികാഭ്യാസ പരിശീലനങ്ങൾ നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നിർദ്ദേശ പ്രകാരം കഴിഞ്ഞാഴ്ചയാണ് കപ്പലിനെ അറ്റ്ലാൻഡിക് സമുദ്രത്തിൽ വിന്യസിച്ചത്. 1,000 കിലോമീറ്റർ ആണ് കരയിലേയും കടലിലേയും ലക്ഷ്യസ്ഥാനങ്ങളെ ഒരുപോലെ ആക്രമിക്കാൻ ശേഷിയുള്ള സിർകോൺ മിസൈലുകളുടെ പ്രഹരപരിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |