SignIn
Kerala Kaumudi Online
Saturday, 27 April 2024 5.01 AM IST

വിമാനത്താവളത്തിൽ മദ്യപിച്ചെത്തി പരസ്യമായി മൂത്രമൊഴിച്ചു, സഹയാത്രക്കാരെ ചീത്ത പറഞ്ഞു; യുവാവ് അറസ്റ്റിൽ

airport

ന്യൂഡൽഹി: വിമാനത്താവളത്തിലെ ടെർമിനലിൽ പരസ്യമായി മൂത്രമൊഴിച്ച യാത്രക്കാരൻ പിടിയിൽ. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനുവരി എട്ടിനാണ് സംഭവം നടന്നത്. ബീഹാർ സ്വദേശിയായ ജൗഹർ അലി ഖാൻ ആണ് ഡൽഹി പൊലീസിന്റെ പിടിയിലായത്.

ഡൽഹിയിൽ നിന്ന് സൗദിയിലേയ്ക്ക് പോകാനായിരുന്നു ഇയാൾ വിമാനത്താവളത്തിലെത്തിയത്. മദ്യപിച്ചെത്തിയ ജൗഹർ മറ്റ് യാത്രക്കാരെചീത്ത പറഞ്ഞു. ശേഷം മറ്റുള്ളവർ നോക്കിനിൽക്കെ ഇയാൾ ഡിപ്പാർച്ചർ ഗേറ്റിൽ മൂത്രമൊഴിച്ചു. തുടർന്ന് ഡൽഹി പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (സിഐഎസ്എഫ്) പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 294, 510 വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. എയർ ഇന്ത്യ വിമാനത്തിൽ വച്ച് സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ശങ്കർ മിശ്രയെന്ന വ്യവസായിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, AIRPORT, DELHI AIRPORT, MAN HELD, FOR PEEING, AT DELHI AIRPORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.