കോട്ടയം: മീനച്ചിൽ പഞ്ചായത്തും കൃഷി ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന കൊയ്‌ത്തുത്സവം മന്ത്രി വി.എൻ. വാസവൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പാറപ്പള്ളി പാടശേഖരത്ത് നടക്കുന്ന കൊയ്‌ത്തുത്സവത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയാവും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, വൈസ് പ്രസിഡന്റ് ഷേർളി ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിബു പൂവേലിൽ, ജോസ് ചെമ്പകശ്ശേരിൽ,
പഞ്ചായത്തംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഉമ ഇനത്തിലുള്ള നെൽ വിത്താണ് വിതച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |