തിരുവനന്തപുരം: ഡോ.എസ്.രത്നകുമാരനെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിന്റെ സ്വതന്ത്ര ഡയറക്‌ടറായി സർക്കാർ നിയമിച്ചു. 13 വർഷത്തിലേറെയായി കൺസ്യൂമർഫെഡ്, റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, ഫോംമാറ്റിംഗ്സ്, റൂബക് ബലൂൺസ് തുടങ്ങിയ സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്‌ടറായി അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ജപ്പാൻ സർക്കാരിന്റെ കീഴിലെ എ.ഒ.ടി.എസിന്റെ സ്കോളർഷിപ്പോടെ വിദഗ്ദ്ധപരിശീലനം നേടിയിട്ടുണ്ട്. സംസ്ഥാന ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ അഡ്വൈസറി കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |