ശ്രീകണ്ഠപുരം: ഇന്നലെ രാവിലെ ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ മുറ്റത്ത് അപ്രതീക്ഷിതമായെത്തിയ അതിഥിയെ കണ്ട് പൊലീസുകാർക്ക് അമ്പരപ്പും അത്ഭുതവും.ദാ സ്റ്റേഷൻ മുറ്റത്ത് ഒരു കുതിര! വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരത്ത് നടക്കുന്ന മലയോര ഫെസ്റ്റിനായി എത്തിച്ച കുതിരയാണ് അപ്രതീക്ഷിതമായി പൊലീസ് സ്റ്റേഷനിലെത്തിയത്.
കെട്ടിയ കയർ പൊട്ടിച്ച് ടൗണിലേക്ക് ഇറങ്ങുകയായിരുന്നു.തുടർന്ന് സംസ്ഥാന പാത വഴി 500 മീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിൽ കുതിര എത്തി.മുറ്റത്ത് രാവിലെ കുതിരയെ കണ്ട പൊലീസുകാർ ആദ്യം ഒന്ന് അമ്പരന്ന് അടുത്തേക്ക് പോകാൻ ഭയന്നെങ്കിലും ഇണങ്ങിയതോടെ ഭക്ഷണം നൽകി.മാങ്ങയും ഓറഞ്ചുമൊക്കെ കഴിച്ച് വയറ് നിറഞ്ഞതോട കുതിര നാശനഷ്ടമൊന്നും വരുത്താതെ നേരെ മലയോര ഫെസ്റ്റ് നടക്കുന്ന കേന്ദ്രത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |