ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ഉൾപ്പെടെ വിവിധ തലങ്ങളിലായി സംഘടിപ്പിക്കപ്പെടുന്ന തൊഴിൽ മേളകൾ ആയിരക്കണക്കിന് യുവതീ യുവാക്കളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നു. പരമാവധി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ തൊഴിൽ മേളയും സംഘടിപ്പിക്കുന്നത്.
ആസ്പയർ 2023 എന്ന പേരിൽ കുടുംബശ്രീയുടെ തൊഴിൽ മേള ഇന്ന് പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ നടക്കും. ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഫെബ്രുവരി 11ന് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷനാണ് തൊഴിൽ- വ്യവസായ വകുപ്പുകളെയും അസാപ്പ്, കൗശൽ യോജനയെയും ചേർത്ത് ആലപ്പുഴ എസ്.ഡി.വി സെൻട്രൽ സ്കൂളിൽ മേള നടത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ആറാമത് തൊഴിൽ മേളയുടെ പോസ്റ്റർ കളക്ടർ വി.ആർ. കൃഷ്ണതേജ ഇന്നലെ പ്രകാശനം ചെയ്തു.
വെളിയനാട് ഡിവിഷനിലെ കിടങ്ങറ ഹയർ സെക്കൻഡറി സ്കൂളിൽ 28നാണ് 'ഉദ്യോഗ് 2023' തൊഴിൽമേള നടക്കുന്നത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി. പ്രിയ, അംഗം ആർ.റിയാസ്, സാക്ഷരത മിഷൻ ജില്ല കോ-ഓർഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പങ്കെടുത്തു. തൊഴിൽ മേളയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ https://forms.gle/Wg9RMuozS8YJN2fY7 എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. കെ- ഡിസ്ക്, കേരള നോളഡ്ജ് എക്കണോമി മിഷൻ, കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസ് തുടങ്ങിയവയുടെ സഹായത്തോടെയാണ് മേള നടത്തുന്നത്. എസ്.എസ്.എൽ.സി മുതൽ പ്രൊഫഷണൽ ഡിഗ്രി വരെ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. ഫോൺ: 9495993374, 9947277992. ജില്ലാ പഞ്ചായത്തിന്റെ വിവിധ തൊഴിൽ മേളകളിൽ ഇതിനോടകം 2000നു മുകളിൽ പേർക്ക് ജോലി ലഭിച്ചു.
ജില്ലാ പഞ്ചായത്തിന്റെ എല്ലാ ഡിവിഷനുകളിലും തൊഴിൽ മേളകൾ നടത്തും. മാരാരിക്കുളം, ആര്യാട്, ഭരണിക്കാവ്, കൃഷ്ണപുരം, ഹരിപ്പാട് ഡിവിഷനുകളിൽ ഇതുവരെ നടത്തിയ മേളകളിലൂടെ രണ്ടായിരത്തിലേറെപ്പേർക്ക് തൊഴിൽ ലഭിച്ചു
അഡ്വ. ആർ. റിയാസ്, ജില്ലാ പഞ്ചായത്തംഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |