അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ജീവിത ശൈലീ രോഗ നിർണയ,നിയന്ത്രണ പദ്ധതി 'ജീവൻ' ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. ദീപ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ക്യാമ്പുകൾ നടത്തി മുപ്പത് വയസ്സിനു മുകളിലുള്ള എല്ലാവരേയും പരിശോധിച്ച് രക്താതിസമ്മർദ്ദം, പ്രമേഹം തുടങ്ങി ജീവിത ശൈലീ രോഗമുള്ളവരെ കണ്ടെത്തി ചികിത്സയും ബോധവൽക്കരണവുമാണ് പരിപാടിയുടെ ലക്ഷ്യം. ഡോ. വിവേക് വിഷയാവതരണം നടത്തി. പ്രജിത് കാരിക്കൽ, ലേഖാമോൾ സനൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |