ആലപ്പുഴ: ലഹരി മരുന്ന് വ്യാപനത്തിനെതിരെ ഫെബ്രുവരി 11ന് സി.പി.ഐ ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി കേരള മഹിളാ സംഘം പ്രസിദ്ധീകരിക്കുന്ന പോസ്റ്ററിന്റെ പ്രകാശനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ.ഗിരിജ നിർവഹിച്ചു. ജില്ലാ ട്രഷറർ ബീന അശോകൻ അദ്ധ്യക്ഷയായി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സാറാമ്മ തങ്കപ്പൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.രോഹിണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |