SignIn
Kerala Kaumudi Online
Sunday, 28 April 2024 4.43 AM IST

ഇർഷാദിയ്യ സമ്മേളനം: സ്വാഗതസംഘമായി

s

പെരിന്തൽമണ്ണ: കൊളത്തൂർ ഇർഷാദിയ്യയുടെ മുപ്പതാം വാർഷിക സമ്മേളനത്തിന് സ്വാഗതസംഘമായി. ഇ. സുലൈമാൻ മുസ്ലിയാർ മുഖ്യ രക്ഷാധികാരിയും കെ.എസ്. ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം ചെയർമാനും മുർതള ശിഹാബ് സഖാഫി തിരൂർക്കാട് ജനറൽ കൺവീനറും പി.കെ. മുഹമ്മദ് ഷാഫി കോഓർഡിനേറ്ററുമായുള്ള 501 അംഗ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്. ഡിസംബർ 1, 2, 3 തീയതികളിലാണ് സമ്മേളനം.
സ്വാഗതസംഘ രൂപവത്കരണ സംഗമം കെ.എസ്. ഉണ്ണിക്കോയ തങ്ങൾ കുരുവമ്പലം ഉദ്ഘാടനം ചെയ്തു. എ. സി. ഇബ്രാഹീം മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,​ അലവി സഖാഫി കൊളത്തൂർ ,​ എം.സി. കുഞ്ഞിമുഹമ്മദ് കുട്ടി ഹാജി ഓട്ടുപാറ, മുഹമ്മദലി സഖാഫി,​ സയ്യിദ് ഹിബത്തുല്ല തങ്ങൾ, പി.എസ്.കെ ദാരിമി എടയൂർ, കെ.സി. സെയ്തലവി ബാഖവി, കെ.ടി.എ. ഗഫൂർ എടയൂർ, സയ്യിദ് അബ്ദുള്ള ബുഖാരി കൊളമംഗലം, സയ്യിദ് അൻവർ സാദാത്ത് സഅദി, വി മുരളി, പി അബ്ദുൾ മുനീർ, വി.വി. അസീസ് ഹാജി, എം.ടി. ഹംസ ഹാജി,​ നിസാമുദ്ധീൻ തങ്ങൾ,​ മുർതള ശിഹാബ് സഖാഫി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.