SignIn
Kerala Kaumudi Online
Sunday, 28 April 2024 2.23 AM IST

കാടറിഞ്ഞ് കുട്ടിക്കൂട്ടം, പ്രകൃതി പഠന വനയാത്ര

photo
പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകൃതി പഠന വനയാത്ര

കൊട്ടാരക്കര : പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പ്രകൃതി പഠനവും വനയാത്രയും സംഘടിപ്പിച്ചു. പക്ഷികളോടും വാനരൻമാരോടും പൂക്കളോടും മരങ്ങളോടും കൂട്ടുകൂടിയും കിന്നാരം പറഞ്ഞും വനയാത്ര കുട്ടിക്കൂട്ടം ആഘോഷമാക്കി. വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെ ശെന്തുരിണി വന്യജീവി സങ്കേതത്തിലാണ് ക്യാമ്പ് ചെയ്തത്. മൂന്ന് ദിനങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ പക്ഷി നിരീക്ഷണം, മാൻ പാർക്ക് വിസിറ്റ്, ഡാം സന്ദർശനം എന്നിവയും ഉണ്ടായിരുന്നു. വനത്തിലുള്ളിലെ കാഴ്ചകളും വന്യജീവികളെപ്പറ്റിയും ആവാസ വ്യവസ്ഥകളെപ്പറ്റിയും പുത്തൻ അറിവുകളും പങ്കുവച്ച ക്യാമ്പ് വോളണ്ടിയർമാർക്ക് വേറിട്ട അനുഭവമായി. വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഷിജു ബാബു, ഡെപ്യുട്ടി റേഞ്ചർ സന്തോഷ് കുമാർ, ഇക്കോ ടൂറിസം പ്രോഗ്രാം ഓഫീസർ സുധ ഗൗരി ലക്ഷ്മി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീകുമാർ, ആര്യ, പുഷ്പവല്ലി എന്നിവർ ക്ളാസുകൾ നയിച്ചു. സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ആർ.ഹരികുമാർ, അദ്ധ്യാപകരായ ഐ.ജ്യോതിലക്ഷ്മി, രഞ്ജു.വി.മധു, സ്റ്റാഫ് സെക്രട്ടറി സി.വി.പ്രവീൺകുമാർ, സി.എസ്.ജയശങ്കർ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.