SignIn
Kerala Kaumudi Online
Saturday, 27 April 2024 7.33 PM IST

സെമിനാർ, ആദരവ് ഇന്ന്

തൊടിയൂർ: കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് സെന്ററിന്റെയും(സി.വി.സി) അക്ഷരം സാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് മാലുമേൽ പൗരസമിതി അങ്കണത്തിൽ ഉപഭോക്തൃ ചൂഷണത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
അഡ്വ.വി.കെ.സന്തോഷ് കുമാർ ആമുഖാവതരണം നടത്തും.കെ.എസ്.രജു സ്വാഗതം പറയും.
സാംസ്കാരിക പ്രവർത്തക ഷീലാജഗധരൻ വിഷയം അവതരിപ്പിക്കും .കെ.വി.വിജയൻ, എസ്.വിജയലക്ഷ്മി, ജി.സജിത്ത് കൃഷ്ണ,ടി.ജെ.ചന്ദ്രകുമാരി, ശിവരാജൻ പൗർണമി, ഒ.ബി.ഉണ്ണികൃഷ്ണൻ എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ജയചന്ദ്രൻ തൊടിയൂർ, തൊടിയൂർ വസന്തകുമാരി, ഡോ.പി.ബി.രാജൻ, ഡി.വിജയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിക്കും. തുടർന്ന് നടക്കുന്ന കവിയരങ്ങ് ശാസ്താംകോട്ട റഹിം ഉദ്ഘാടനം ചെയ്യും. പ്രമുഖ കവികൾ പങ്കെടുക്കും. മായാദേവി നന്ദി പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.