മലപ്പുറം : സംസ്ഥാനത്തെ ഏറ്റവും വലിയ പാൻമസാലവേട്ട മലപ്പുറത്ത്. രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച ഒന്നരലക്ഷം പാക്കറ്റ് പാൻമസാല എക്‌സൈസ് പിടികൂടി. എടപ്പാളിലെ ബിസ്‌കറ്റ് ഗോഡൗണിന്റെ മറവിലായിരുന്നു പാൻമസാല കൊണ്ടുവന്നത്. സംഭവത്തിൽ രമേഷ്, അലി, ഷമീർ എന്നിവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ബിസ്‌ക്കറ്റ് പാക്കറ്റിനുള്ളിലൊളിപ്പിച്ചാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയത്. എടപ്പാൾ വട്ടംകുളത്തെ ഗോഡൗണിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ എത്തിയത്. രണ്ട് ലോറികളിലാണ് ലഹരിവസ്തുക്കൾ ഇവിടേയ്ക്ക് കൊണ്ടുവന്നത്. ഈ വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എക്‌സൈസ് ഉത്തരമേഖല കമ്മീഷണറുടെ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. മലപ്പുറത്ത് പിടികൂടിയത് കേരളത്തിലെ ഏറ്റവും വലിയ നിരോധിത പുകയില വേട്ടയാണെന്ന് എക്‌സൈസ് അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |