SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.28 PM IST

തരൂർ വിവാദം; പരസ്യപ്രസ്താവനകൾക്ക് വിലക്ക്, രമേശ് ചെന്നിത്തലയും വി ഡി സതീശനും ചർച്ചകൾ നടത്തി മുന്നോട്ട് പോകണമെന്ന് എ ഐ സി സി

Increase Font Size Decrease Font Size Print Page
shashi-tharoor

ന്യൂഡൽഹി: ശശി തരൂരോ മറ്റ് നേതാക്കളോ പരസ്പര വിമർശനങ്ങൾ ഉന്നയിക്കരുതെന്ന നിർദേശവുമായി എഐസിസി. തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യം നിരീക്ഷിക്കാൻ താരിഖ് അൻവറിന് എഐസിസി നിർദേശം നൽകിയിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പരസ്പരം ചർച്ചകൾ നടത്തി മുന്നോട്ട് പോകണമെന്നും എഐസിസി നിർദേശിച്ചു.

മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല എത്തിയതോടെയാണ് കോൺഗ്രസിൽ പുതിയ വിവാദങ്ങൾ ആരംഭിച്ചത്. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവച്ചേക്ക് എന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാൽ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്ന് തരൂർ മറുപടി നൽകി. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്, ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും തരൂർ പറഞ്ഞു.

TAGS: SHASHI THAROOR, RAMESH CHENNITHALA, AICC, THAROOR CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY