പയ്യന്നൂർ:പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന കോറോം മുച്ചിലോട്ട് കാവിൽ പുലിയൂർ കാളിയുടെ പ്രതിപുരുഷനായി രാമന്തളി വടക്കുമ്പാടെ തെക്കുമ്പാടൻ സുനിൽ കുമാർ (43) ആചാരപ്പെട്ടു. രാവിലെ അരങ്ങിൽ അടിയന്തിരത്തിനു ശേഷം കോറോം പെരുന്തണ്ണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെത്തിയ സുനിൽ കുമാറിനെ തന്ത്രി ബ്രഹ്മശ്രീ നടുവത്ത് പുടയൂരില്ലത്ത് വാസുദേവൻ നമ്പൂതിരി ആചാരപ്പേര് വിളിച്ചു.
തുടർന്ന് കാവിൽ തിരിച്ചെത്തി ഗുരുനാഥനായ എരമം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പുലിയൂർ കാളിയുടെ കോമരം എടുത്തു നൽകുന്ന ആചാരം സ്വീകരിച്ചു. വിവിധ മുച്ചിലോട് കാവുകളിൽ നിന്നെത്തിയ ആചാരസ്ഥാനികർ, കോയ്മമാർ, വാല്യക്കാർ, സംഘാടക സമിതി ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ഉൾപ്പെടെ വൻ ജനാവലിയെ സാക്ഷിനിർത്തിയാണ് ആചാരം സ്വീകരിച്ചത്. തുടർന്ന് അന്നദാനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |