മെൽബൺ : ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ വിജയത്തുടക്കം. ഇന്നലെ ആദ്യ റൗണ്ടിലെ നാലുസെറ്റ് പോരാട്ടത്തിൽ നദാൽ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറെ 7-5,2-6,6-4,6-1 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ ഒന്നാം സീഡ് ഇഗ ഷ്വാംടെക്ക് ആദ്യ റൗണ്ടിൽ യൂലെ നെയ്മിയറെ 6-4,7-5ന് തോൽപ്പിച്ചു. ആറാം സീഡ് മരിയ സക്കാരി 6-1,6-4ന് ചൈനീസ് താരം യുയേ യുവാനെ തോൽപ്പിച്ചു.ഏഴാം സീഡ് അമേരിക്കൻ താരം കോക്കോ ഗൗഫ് ഇതേ സ്കോറിന് ചെക്ക് റിപ്പബ്ളിക്കിന്റെ കാതറിന സീനിയക്കോവയെ കീഴടക്കി.
മുൻ വിംബിൾഡൺ ചാമ്പ്യൻ പെട്ര ക്വിറ്റോവ ആദ്യ റൗണ്ടിൽ ബെൽജിയൻ താരം അലിസൺ വാൻ ഉട്ടിവാങ്കിന്റെ കനത്ത വെല്ലുവിളി മറികടന്നു. 7-6,6-2 എന്ന സ്കോറിനെയിരുന്നു ക്വിറ്റോവയുടെ ജയം. വിക്ടോറിയ അസരങ്ക ആദ്യ റൗണ്ടിൽ സോഫിയ കെനിനെ 6-4,7-6ന് കീഴടക്കി. ബ്രിട്ടീഷ് പ്രതീക്ഷയായ എമ്മ റാഡുകാനു 6-3,6-2ന് ജർമ്മനിയുടെ തമാര കോർപ്പാഷിനെ തോൽപ്പിച്ച് രണ്ടാം റൗണ്ടിലെത്തി.
കിർഗിയോസ് പിന്മാറി
ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പുരുഷ സിംഗിൾസിലെ സൂപ്പർ താരങ്ങളിലൊരാളായ നിക്ക് കിർഗിയോസ് പരിക്കുമൂലം പിന്മാറി. കാൽമുട്ടിലാണ് പരിക്ക്. കഴിഞ്ഞ ദിവസം കിർഗിയോസ് നൊവാക്ക് ജോക്കോവിച്ചിനൊപ്പം പരിശീലനം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |