ഓയൂർ :ഓയൂർ മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച വെളിച്ചം 2023 -24 കർമ്മ പദ്ധതികളുടെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് വി.എഫ്.അൻസാരിയുടെ അദ്ധ്യക്ഷതയിൽ എൻ. കെ.പ്രേമചന്ദ്രൻ എം. പി നിർവഹിച്ചു. പരീക്ഷാ കൗൺസിലിംഗും ലഹരി വിരുദ്ധ സെമിനാറും ജി .എസ് ജയലാൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചീഫ് ഇമാം അൽ ഉസ്താത് സൈനുദ്ദീൻ റഷാദി ആമുഖ പ്രഭാഷണം നടത്തി. മോട്ടിവേഷൻ ട്രെയിനർ ജാബിർ സിദ്ദീഖ് പരീക്ഷാ കൗൺസിലിംഗ് നയിച്ചു. സുധീർ ഇബ്രാഹിം ലഹരി വിരുദ്ധ ക്ലാസെടുത്തു. ഷഫീർ അഹമ്മദ് ബാഖവി, മുഹമ്മദ് ഷമീം മന്നാനി, എസ്.എം. ഹംസാ റാവുത്തർ, കെ.സലീം, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മറ്റി അംഗം എസ്. സാദിഖ്, ഓയൂർ യൂണിറ്റ് പ്രസിഡന്റ് എ.സിറാജുദ്ദീൻ, സന്തോഷ്, ഉദയകുമാർ, എ.കെ നിസ്സാം, നിഷാദ് ഖാൻ, എ.റഹീം, അഫ്സൽ അബൂബക്കർ, ഫൈസൽ എന്നിവർ സംസാരിച്ചു. നാസർ അൽ ഖാസിമി സ്വാഗതവും എ.അജാഷ് ഖാൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |