കോട്ടയം: ഭിന്നശേഷിക്കാരിയായ മകളെയും അച്ഛനെയും മരിച്ച നിലയിൽ കണ്ടെത്തി. വെെക്കം അയ്യർകുളങ്ങരയിലാണ് സംഭവം. ജോർജ് ജോസഫ്(72), മകൾ ജിൻസി(30) എന്നിവരാണ് മരിച്ചത്.
ജിൻസിയുടെ മൃതദേഹം വീടിനുള്ളിലും ജോസഫിനെ തൊഴുത്തിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |