പയ്യന്നൂർ : കരിയർ ഡെവലപ്‌മെന്റ് സെന്റർ തുടങ്ങാൻ തൊഴിലും നൈപുണ്യവും വകുപ്പിൽ നിന്ന് ഭരണാനുമതി ലഭിച്ചതായി ടി.ഐ. മധുസൂദനൻ എം.എൽ.എ. അറിയിച്ചു.അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യ വികസനവും ഉന്നത പഠനത്തിനാവശ്യമായ സഹായങ്ങളും ലഭ്യമാക്കുക , ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്നതിനാവശ്യമായ പരിശീലനങ്ങൾ, ഉപരിപഠന അഭിരുചി മനസ്സിലാക്കാൻ സൈക്കോമെട്രിക് ടെസ്റ്റുകൾ , ഉപരിപഠന മേഖലയെ പരിചയപ്പെടുത്തൽ ,
നൂതന സാങ്കേതിക വിദ്യ , വിദ്യാർത്ഥികൾക്ക് എത്തിച്ചുകൊടുക്കൽ ,വിവിധ തൊഴിൽ പരിശീലനങ്ങൾ , പി.എസ്.സി, യു.പി.എസ്.സി , ഐ.എ.എസ് , ഐ.പി.എസ്. പരീക്ഷകൾക്കാവശ്യമായ പരിശീലനങ്ങൾ തുടങ്ങിയവയാണ് സെന്റർ കൊണ്ട് ഉദ്ദേശിക്കുന്നത്. കരിയർ ഡെവലപ്‌മെന്റ് സെന്റർ തുടങ്ങുന്നതിന് ആവശ്യമായ കെട്ടിട സൗകര്യം ഒരുക്കുന്നതിന് കണ്ടങ്കാളി വികസന സമിതിയുടെ ഉടമസ്ഥതയിലുള്ള 12 സെന്റ്
ഭൂമി സംസ്ഥാന സർക്കാറിന് സൗജന്യമായി വിട്ടുനൽകാൻ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |