ഫോർട്ടുകൊച്ചി: പ്രേംനസീറിന്റെ മുപ്പത്തിനാലാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊച്ചിൻ മെഹ്ഫിൽ ഓർക്കസ്ട്രയുടെ നേതൃത്വത്തിൽ വൈ .എം .സി .എയിൽ പ്രേം നസീർ സ്മൃതിയും സംഗീത വിരുന്നും സംഘടിപ്പിച്ചു. സിനിമാ താരം കലാഭവൻ ഹനീഫ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു .
ഓർക്കസ്ട്ര ചെയർമാൻ എം.ബി .ഹംസ അദ്ധ്യക്ഷത വഹിച്ചു. എം.എം.സലീം പ്രേം നസീർ അനുസ്മരണം നടത്തി. മജീഷ്യൻ ഒ.എം.എസ്. അസീസ് ,കെ .എസ് .നാസർ ,എ.എം.നൗഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രേം നസീർ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി സംഗീത വിരുന്നും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |