ആലപ്പുഴ: സ്വർണത്തിന്റെ മൂല്യം പരിശോധിക്കാമെന്ന വ്യജേന വൃദ്ധയുടെ അടുത്തുകൂടിയ രണ്ടംഗ സംഘം നാല് പവന്റെ മാലയുമായി കടന്നു.
ആലപ്പുഴ നോർത്ത് പൊലീസ് സ്‌റ്റേഷന്റെ പരിധിയിൽ കളപ്പുര ഗസ്റ്റ് ഹൗസിന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. പാതിരപ്പള്ളി തൈപ്പറമ്പിൽ ലീല കൃഷ്ണന്റെ (58) മാലയാണ് നഷ്ടമായത്. ബുള്ളറ്റിലെത്തിയ ഹിന്ദി സംസാരിക്കുന്ന യുവാക്കൾ വൃദ്ധയെ സമീപിച്ച് മാലയുടെ മൂല്യം പരിശോധിക്കാമെന്നു പറഞ്ഞ് ഊരി വാങ്ങി കടന്നുകളയുകയായിരുന്നു. തുടർന്ന് ലീലാകൃഷ്ണൻ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പൊലീസ് വിവരം സമൂഹമാ്ദ്ധ്യമങ്ങളിൽ പങ്കുവച്ചതിനു പിന്നാലെ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സമാനസംഭവം ഉണ്ടായതായി വിവരം ലഭിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |