കോട്ടയം: ദേശീയ വിരവിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മൗണ്ട് കാർമൽ സ്‌കൂളിൽ നടന്നു. സിനിമാ ബാലതാരം മാസ്റ്റർ ആരിഷ് അനൂപിന് വിര ഗുളിക നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ ഏഴ്, എട്ട്, ഹയർ സെക്കൻഡറി ക്ലാസ് കുട്ടികൾക്ക് മരുന്ന് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എൻ. വിദ്യാധരൻ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ. സിതാര, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഇൻചാർജ് പി.ആർ. കവിത തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |