തിരുവനന്തപുരം: കുസാറ്റിൽ നടപ്പാക്കിയ ആർത്തവ ദിനങ്ങളിലെ അവധി സാങ്കേതിക സർവകലാശാലയിലും നടപ്പാക്കാൻ ബോർഡ് ഒഫ് ഗവേണൻസ് യോഗം തീരുമാനിച്ചു. വാഴ്സിറ്റിയിലെ എല്ലാ കോളേജുകൾക്കും ബാധകമാണ്. ആർത്തവസമയത്ത് വിദ്യാർത്ഥിനികളുടെ മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണിത്. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ ആർത്തവാവധി പരിഗണിച്ച് വിദ്യാർത്ഥിനികൾക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാം എന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്. എല്ലാ വാഴ്സിറ്റികളിലും ആർത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |