ചാലക്കുടി: എസ്.എൻ.ഡി.പി യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പഠനക്യാമ്പ് ക്യാമ്പ് യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് എ.കെ. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി അഡ്വ. രാജൻ മഞ്ചേരി ക്യാമ്പ് നയിച്ചു. ജില്ലാ സെക്രട്ടറി ദിനിൽ മാധവ്, യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്തൊപ്പിള്ളി, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, യൂണിയൻ കൗൺസിലർമാരായ പി.ആർ. മോഹനൻ, ടി.കെ. മനോഹരൻ, ടി.വി. ഭഗി, വനിതാസംഘം ജോ. സെക്രട്ടറി ലതാ ബാലൻ, കെ.ബി. ബിജുബാൽ, കെ.എസ്. സുനിൽകുമാർ, കെ.എൻ. രഞ്ജിത്, വി.ആർ. റെജി, ടി.എൻ. മുരുകൻ, എം.ആർ. നിധിൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |