തൃശൂർ: കലാമണ്ഡലത്തിൽ 10 ദിവസത്തെ നിള ഫെസ്റ്റിവലിൽ വിവിധ ജില്ലകളിൽ നിന്നുള്ള 150 ഓളം ചിത്രകാരികളുടെ ക്യാമ്പ് 26ന് രാവിലെ 8.30 മുതൽ വൈകിട്ട് നാല് വരെ നടക്കും. ചിത്രകാരികളുടെ കൂട്ടായ്മയായ മേരാകിയാണ് ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരളീയ കലാപൈതൃകം, കലാസ്വതന്ത്രചിന്തകൾ, കലാമണ്ഡലം കാഴ്ചകൾ എന്നീ വിഷയങ്ങളെപ്പറ്റിയായിരിക്കും ചിത്രങ്ങളെന്ന് ക്യുറേറ്റർ പ്രതീക്ഷ സുബിൻ പറഞ്ഞു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ, രജിസ്ട്രാർ ഡോ.പി.രാജേഷ്‌കുമാർ, ഭരണസമിതി അംഗങ്ങളായ ടി.കെ.വാസു, ഡോ.എൻ.ആർ.ഗ്രാമപ്രകാശ് എന്നിവർ നേതൃത്വം നൽകും. വൈകിട്ട് അഞ്ചിനാണ് ഫെസ്റ്റിവൽ ഉദ്ഘാടനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |