കിളിമാനൂർ:കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയുടെ പേഴ്സിൽ നിന്ന് 2500 രൂപയോളം മോഷ്ടിച്ച പ്രതി അറസ്റ്റിൽ.തമിഴ്നാട് സ്വദേശി കാമാക്ഷിയാണ് (40) പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കാമാക്ഷി പല സ്റ്റേഷനിലും സമാനമായ കേസുകളിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞദിവസം ഉച്ചയോടെ കിളിമാനൂരിൽ നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു നിലമേൽ പകരുകോണത്ത് കിഴക്കുംകര വീട്ടിൽ സുഭദ്രയുടെ ബാഗിൽ നിന്ന് പേഴ്സും പണവും അപഹരിച്ച കേസിലാണ് കാമാക്ഷിയെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജി.ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഇൻസ്പെക്ടർ സനൂജ്,സബ് ഇൻസ്പെക്ടർ വിജിത്ത് കെ നായർ സീനിയർ സിവിൽ പൊലീസ് ഓഫീസർ മഹേഷ്, സിവിൽ പൊലീസ് ഓഫീസർ ശ്രീരാജ്, രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |