കാഞ്ഞങ്ങാട്: യൂത്ത് കോൺഗ്രസിൽ യൂണിറ്റ് തലം മുതൽ ജില്ലാ തല വരെ വ്യത്യസ്ത തീയതികളിൽ സമ്മേളനം നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്,സെക്രട്ടറി സന്ദീപ് പാണപ്പുഴ,ജില്ലാ ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി,രതീഷ് കാട്ടുമാടം,വസന്തൻ പടുപ്പ്,ആശ്വതി നീലേശ്വരം,കാർത്തികേയൻ പെരിയ,ഇസ്മയിൽ ചിത്താരി,സത്യനാഥൻ പത്രവളപ്പിൽ,രാജേഷ് തമ്പാൻ,ഷോണി കലയത്തുങ്കാൽ,അഖിൽ അയ്യങ്കാവ്,റാഫി അടൂർ,രോഹിത് ഏറുവാട്ട്, ഗിരികൃഷ്ണൻ കൂടാല,രാജിക ഉദുമ,അഹമ്മദ് ചേരൂർ, ബി.ബിനോയ്,യുസഫ് കോട്ടക്കാൽ,ധനേഷ് ചീമേനി,ശിവപ്രസാദ് ആറുവാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |