തിരുവല്ല : കവിയൂർ പഞ്ചായത്തിലെ മണ്ണുമാഫിയയെ നിയന്ത്രിക്കുക, കോളനി പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ.പി.സി.സി നിർവ്വാഹകസമിതിയംഗം അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണിരാജ് പുന്നിലം അദ്ധ്യക്ഷത വഹിച്ചു. കെ.ദിനേശ്, കോശി പി.സഖറിയ, എബി മേക്കരിങ്ങാട്ട്, ഫിലിപ്പു പട്ടരേട്ട്, രാജൻ മണ്ണാമുറിക, കെ.ജോസഫ്, അശോക് കുമാർ, അജിതാ സജി, ലിൻസി മോൻസി, റേച്ചൽ വി.മാത്യു, പി.പി.രാജു, നൈനാൻ, ജയ്മോൻ, രാജൻ കിഴവറമണ്ണിൽ, ഗോപി കുന്തറ, ചെറിയാൻ, ജോയി, സജി, ജിജോ, ഗീതാ തോമസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |