അമ്പലപ്പുഴ: കേരള ഗവ.നഴ്സസ് യൂണിയൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സൗത്ത് ഏരിയ സമ്മേളനം ഹരിപ്പാട് മുനിസിപ്പൽ കൗൺസിലർ കെ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ്മി ജോർജ് അദ്ധ്യക്ഷയായി . സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ജി. ഷീബ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ നിർമ്മലകുമാരി, ജില്ല സെക്രട്ടറി കെ.കെ.മേരി, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. അമ്പിളി , ജില്ലാ കമ്മിറ്റി അംഗം സിന്ധു കെ.നായർ, സൗത്ത് ഏരിയ കൺവീനർ ടി.ബിജി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |