ഹൈദരാബാദ് : ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇരട്ടസെഞ്ച്വറി നേടി ഇന്ത്യൻ താരം ശുഭ്മാൻ ഗിൽ. 149 പന്തുകളിൽ 19 ഫോറുകളും ഒൻപത് സിക്സുകളും അടക്കം 208 റൺസ് നേടിയ ഗില്ലിന്റെ മികവിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50ഓവറിൽ 349/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ കിവീസ് 337 റൺസിന് പുറത്തായി. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ. ഗില്ലാണ് മാൻ ഒഫ് ദ മാച്ച്.
റെക്കാഡിട്ട് ഗിൽ
23
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരൻ. ഇഷാൻ കിഷന്റെ റെക്കാഡാണ് 23കാരനായ ഗിൽ തിരുത്തിയത്
1000
ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ ആയിരം റൺസ് തികച്ച ഇന്ത്യൻ താരം. വിരാട് കൊഹ്ലിയുടെയും ശിഖർ ധവാന്റെയും റെക്കാഡാണ് ഗിൽ മറികടന്നത്
5
ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ശുഭ്മാൻ ഗിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |