SignIn
Kerala Kaumudi Online
Saturday, 27 April 2024 5.56 AM IST

വിഷയം ഏറെ ഗൗരവതരം; അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ

aparna-balamurali

കൊച്ചി: ഉദ്ഘാടന വേദിയിൽവച്ച് നടി അപർണ ബാലമുരളിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയതിൽ ഖേദം പ്രകടിപ്പിച്ച് കോളേജ് യൂണിയൻ. എറണാകുളം ലോ കോളേജ് യൂണിയനാണ് തങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചത്.

കഴിഞ്ഞദിവസമാണ് പോസ്റ്റിന് ആധാരമായ സംഭവം ഉണ്ടായത്. 'തങ്കം' എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളേജിൽ എത്തിയതായിരുന്നു നടി. അപർണയ്‌ക്കൊപ്പം വിനീത് ശ്രീനിവാസനും മറ്റ് അണിയറപ്രവർത്തകരുമുണ്ടായിരുന്നു. നടിയ്ക്ക് പൂവ് നൽകാനായിട്ടാണ് വിദ്യാർത്ഥി വേദിയിലെത്തിയത്.

വിദ്യാർത്ഥി ഷെയ്ക്ക് ഹാൻഡ് നൽകി, തോളിൽ കൈയിടാൻ ശ്രമിച്ചതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് വഴുതിമാറി. ഇതിന്റെ വീഡിയോ സാമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് യൂണിയൻ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂർണ രൂപം

എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
കോളേജ് യൂണിയൻ 2022-23
ഗവ. ലോ കോളേജ് എറണാകുളം

A post shared by COLLEGE UNION 2022-23 (@glceunion22_23)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: APARNA BALAMURALI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.