കോവളം: രാഷ്ട്രം നിർമ്മിക്കപ്പെടുന്നത് ക്ലാസ് മുറികളിലാണെന്നും നമ്മുടെ വിദ്യാർത്ഥികൾ നന്നായി വായിക്കാനും ചിന്തിക്കാനും തയ്യാറായതുകൊണ്ടാണ് സംസ്ഥാനം ആരോഗ്യരംഗത്ത് ഒന്നാമതെത്തിയതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ മാനേജർ തോമസ് മാർ യൗസേബയോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.വിൻസെന്റ് എം.എൽ.എ,ഫാ.തോമസ് വട്ടപറമ്പിൽ,പി.ടി.എ പ്രസിഡന്റ് ജയകുമാർ,സ്കൂൾ പ്രിൻസിപ്പൽ വിൻസന്റ്.പി, ഹെഡ്മിസ്ട്രസ് ബിന്ദു.എം.ആർ, സ്റ്റാഫ് സെക്രട്ടറി ജയിസൺ, ബെർലിൻ സ്റ്റീഫൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |