പത്തനംതിട്ട: തപാൽ വകുപ്പിലെ ഗ്രാമീൺ സഡക് സേവക് ജീവനക്കാർക്ക് അമിതജോലി ഭാരം അടിച്ചേൽപ്പിക്കുന്ന പത്തനംതിട്ട ഡിവിഷൻ അധികൃതരുടെ നടപടികൾക്കെതിരെ എൻ.എഫ്.പി.ഇയുടെ ദ്വിദിന ഉപവാസ സമരം ഗ്രന്ഥശാല സംഘം സംസ്ഥാന എക്സി. അംഗം പ്രൊഫ. ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്തു. എസ്.വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു. കെ.കെ ജഗദമ്മ, ജി.കെ മനോജ്, ജോൺമാത്യു, വിലാസിനി, കെ.പി.രവി, ദിലീഷ്, എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ്.ബിനു, ഗോകുലേന്ദ്രൻ, മനുമോഹൻ, തോമസ് അലക്സ്, ബോബൻ കെ. ജോർജ്, ലക്ഷ്മി ദേവി, കവി കാശിനാഥൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |