കോട്ടയം: ജില്ലയിലെ നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള ആയുർവേദ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആയുർവേദ എക്സ്പോ സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് ഹാളിൽ കല്ലറ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എക്സ്പോ ഇന്ന് രാവിലെ 11ന് സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ മെഡിക്കൽ എക്സിബിഷൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. മെഗാ മെഡിക്കൽ ക്യാമ്പ്, മെഡിക്കൽ എക്സിബിഷൻ, ഔഷധ സസ്യപ്രദർശനം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ആരോഗ്യ പരിശോധന എന്നിവയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |